2015 നവംബർ 13, വെള്ളിയാഴ്‌ച

ഒരു സഹോദരന്‍റെ ഓര്‍മയ്ക്ക്....

വഴിയമ്പലത്തിലെ സഞ്ചാരിയെ....
 നിങ്ങള്‍ മറന്നിടു ഈ വേഴാമ്പല്‍ കുഞ്ഞിനെ..
കാലചക്രത്തിന്‍റെ  വേഗത്തിനപ്പുറ൦
ഓര്‍മ്മകള്‍ മരിക്കുന്നു ഇവിടെ..
ബന്ധങ്ങള്‍ തകരുന്നു ഇവിടെ...

വഴിയമ്പലത്തിലെ സഞ്ചാരിയെ...
നിങ്ങള്‍ മറന്നിടു ഈ വേഴാമ്പല്‍ കുഞ്ഞിനെ..

വേദനകള്‍കെല്ലാം വേദാന്തമോതുമ്പോള്‍
 വേവുന്നിവിടെ ഹൃദയങ്ങള്‍..
ആത്മരോദനത്തിത്തിന്‍റെ പ്രതിധ്വനികള്‍
എന്നില്‍ ഉണങ്ങാത്ത മുറിവുകളെകിടുന്നു..

അന്ത്യമീ യാമത്തില്‍
ഈ വഴിയമ്പലകോണില്‍ ഉറങ്ങിടുംമേകയായ് ഞാന്‍...
കണീരു മാത്രമാണേനികെന്നും കൂട്ട്.. കണ്ണീരു മാത്രമാണ്..

വഴിയമ്പലത്തിലെ സഞ്ചാരിയെ..
 നിങ്ങള്‍ മറന്നിടു ഈ വേഴാമ്പല്‍ കുഞ്ഞിനെ..
കാലചക്രത്തിന്‍റെ  വേഗത്തിനപ്പുറ൦
ഓര്‍മ്മകള്‍ മരിക്കുന്നു ഇവിടെ..
ബന്ധങ്ങള്‍ തകരുന്നു ഇവിടെ...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ