വഴിയമ്പലത്തിലെ
സഞ്ചാരിയെ....
നിങ്ങള്‍ മറന്നിടു ഈ വേഴാമ്പല്‍ കുഞ്ഞിനെ..
കാലചക്രത്തിന്‍റെ വേഗത്തിനപ്പുറ൦
ഓര്‍മ്മകള്‍ മരിക്കുന്നു
ഇവിടെ..
ബന്ധങ്ങള്‍ തകരുന്നു
ഇവിടെ...
വഴിയമ്പലത്തിലെ
സഞ്ചാരിയെ...
നിങ്ങള്‍ മറന്നിടു ഈ
വേഴാമ്പല്‍ കുഞ്ഞിനെ..
വേദനകള്‍കെല്ലാം വേദാന്തമോതുമ്പോള്‍
വേവുന്നിവിടെ ഹൃദയങ്ങള്‍..
ആത്മരോദനത്തിത്തിന്‍റെ പ്രതിധ്വനികള്‍
എന്നില്‍ ഉണങ്ങാത്ത
മുറിവുകളെകിടുന്നു..
അന്ത്യമീ യാമത്തില്‍
ഈ വഴിയമ്പലകോണില്‍
ഉറങ്ങിടുംമേകയായ് ഞാന്‍...
കണീരു മാത്രമാണേനികെന്നും
കൂട്ട്.. കണ്ണീരു മാത്രമാണ്..
വഴിയമ്പലത്തിലെ സഞ്ചാരിയെ..
നിങ്ങള്‍ മറന്നിടു ഈ വേഴാമ്പല്‍ കുഞ്ഞിനെ..
കാലചക്രത്തിന്‍റെ വേഗത്തിനപ്പുറ൦
ഓര്‍മ്മകള്‍ മരിക്കുന്നു
ഇവിടെ..
ബന്ധങ്ങള്‍ തകരുന്നു
ഇവിടെ...